gnn24x7

കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം

0
378
gnn24x7

ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിരിക്കുന്നത്.

ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആക്രിക്കടടെ അടുത്തുള്ള വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

gnn24x7