gnn24x7

‘തനിക്ക് താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ ‘ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി

0
336
gnn24x7

തിരുവനന്തപുരം: തനിക്ക് സിനിമ ചെയ്യാനായി ഇപ്പോഴുള്ള പുതിയ താരങ്ങളുടെ കാലുപിടിക്കാനൊന്നും വയ്യെന്ന് സംവിധാകനും ഗാനരചിയിതാവും കവിയുമായ ശ്രീകുമാരന്‍ തമ്പി ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ മാതൃഭൂമിയുടെ വനിതാ മാസികയാണ് ഗൃഹലക്ഷ്മി. ഇതില്‍ നടത്തിയ അഭിമുഖത്തിലാണ് തമ്പിസാര്‍ തന്റെ മനസ്സു തുറന്നിരിക്കുന്നത്.

‘അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് തനിക്കിഷ്ടമെന്ന് തമ്പി സാര്‍ തുറന്നടിച്ചു. മലയാളത്തിന്റെ മോഹന്‍ ലാലും മമ്മൂട്ടിയുമൊക്കെ ഒരുകാലത്ത് താനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരാണ്. എന്നാല്‍ ഒരു കോള്‍ ഷീറ്റ് ചോദിച്ച് അവരുടെ പിന്നാലെ ചെന്ന് കാലുപിടിക്കാനൊന്നും വയ്യെന്ന് ശ്രീകുമാരന്‍ തമ്പിസാര്‍ വെളിപ്പെടുത്തി.

gnn24x7