gnn24x7

2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം കെ.കെ ശൈലജ ടീച്ചർക്ക്

0
387
gnn24x7

ദുബായ്: 2020ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം ​ആരോ​ഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർക്ക്. റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താതാരമായാണ് ശ്രോതാക്കൾ ശൈലജ ടീച്ചറെ തിരഞ്ഞെടുത്തിരിക്കുന്നത്. ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമാണ് റേഡിയോ ഏഷ്യ. കഴിഞ്ഞ 28 വർഷത്തിലേറെയായി യു.എ.ഇ.യിൽ റേഡിയോ എഷ്യ പ്രവർത്തിച്ചുവരുന്നു.

കോവിഡ് കാലഘട്ടത്തിൽ വളരെ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ച് കേരളത്തെ വലിയ വിപത്തിൽ നിന്നും രക്ഷിച്ചതിനും കേരളത്തിലെ ആരോ​ഗ്യമേഖലയുടെ യശസ്സ് മികച്ച പ്രവർത്തനത്തിലൂടെ അന്തരാഷ്ട്ര തലത്തിൽ ഉയർത്തിയതിനുമാണ് പുരസ്കാരം. ആരോ​ഗ്യമന്ത്രിയുടെ അർപ്പണമനോഭാവത്തോടുകൂടിയുള്ള സേവനം കൂടി പരി​ഗണിച്ചാണ് പുരസ്കാരം നൽകിയിരിക്കുന്നത്.

കോവിഡ് കാലഘട്ടത്തെ ശൈലജ ടീച്ചറുടെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്.

gnn24x7