gnn24x7

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത് മര്യാദയില്ലാത്ത സമീപനം-മുഖ്യമന്ത്രി

0
394
gnn24x7

തിരുവന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന നടപടിയ്ക്ക് എതിരെ കേരള സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി ഒട്ടം മര്യാദയില്ലാത്തതാണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരളത്തിനോടും കേരളത്തിലെ ജനങ്ങളോടും കാണിച്ച ഒരു നീതി കേടായി ഇതിനെ കണക്കാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ ഈ നടപടിയെ കേരള സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ നടപടിയോട് പ്രതികരിച്ചാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് അഭിപ്രായപ്പെട്ടത്.

എന്നാല്‍ കേരളം സുപ്രീംകോടതിയെ ഇക്കാര്യത്തില്‍ സമീപിച്ചതിന് ശേഷം അതിന്റെ വിധിയെ കാത്തു നിലക്കാതെ കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രത്യേക അധികാരം ദുരുപയോഗം നടത്തി, ജനഹിതത്തിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിച്ച് സുപ്രീംവിധി വരാന്‍ കാത്തു നില്‍ക്കാതെ അദാനിക്ക് അനുകൂല നടിപടികളുമായി മുന്നോട്ടു പോയ കേന്ദ്രത്തിന്റെ പ്രവര്‍ത്തി വളരെ ഹിനമായി എന്നും കേരള സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

gnn24x7