gnn24x7

സന്ദർശകർക്കായി ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

0
248
gnn24x7

മസ്‌കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും പ്രകാരം 14 ദിവസമായി ഉയര്‍ത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു നടപടി എന്ന് അധികൃതർ അറിയിച്ചു.

രാജ്യത്ത് സന്ദർശനത്തിനായി എത്തുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും, പരമാവധി 14 ദിവസമാണ് ഒമാനില്‍ താമസിക്കാന്‍ അനുവദിയുള്ളതെന്നും, 14 ദിവസത്തിന് ശേഷവും രാജ്യത്ത് തുടര്‍ന്നാല്‍, ഓരോ ദിവസത്തിനും 10 റിയാല്‍ വീതം പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ആവശ്യകതകൾ സന്ദർശകർ ഇപ്പോഴും പാലിക്കണം: സ്ഥിരീകരിച്ച ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ്, തുടർച്ചയായ പിസിആർ പരിശോധനകൾ എന്നിവ നിർബന്ധമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here