gnn24x7

കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്

0
387
gnn24x7

സ്‌റ്റോക്‌ഹോം: കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബർഗ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗ്രെറ്റ കർഷകർക്കുള്ള പിന്തുണ അറിയിച്ചത്.പോപ് ഗായിക റിഹാന്ന കർഷക സമരങ്ങളെ പിന്തുണച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗ്രെറ്റ തന്‍ബര്‍ഗും രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ കര്‍ഷകപ്രതിഷേധത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്. കർഷക സമരത്തെ തുടർന്ന് ഡൽഹിയിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കിയെന്ന സി.എന്‍.എന്‍ വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്. റിഹാനയുടെയും ഗ്രെറ്റയുടെയും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകക്ക് പിന്തുണയുമായുള്ള ട്വീറ്റുകള്‍ വ്യാപകമായി റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

gnn24x7