gnn24x7

നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു

0
331
gnn24x7

ന്യൂ ഡൽഹി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. 2021 – 2022 സാമ്പത്തിക വര്‍ഷത്തില്‍ 10.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. വിപണയില്‍ പണ ലഭ്യത സാധാരണ നിലയിലാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത് തുടർച്ചയായ നാലാം തവണയാണ് പോളിസി നിരക്ക് മാറ്റമില്ലാതെ തുടരാൻ എം പി സി തീരുമാനിക്കുന്നത്. അതേസമയം പണപ്പെരുപ്പം 6 ശതമാനത്തിൽ താഴെയായതായി RBI ഗവർണ്ണർ അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ പണപ്പെരുപ്പം 5.2 ശതമാനത്തിലെത്തിയത് അനുകൂല ഘടകമായാണ് RBI വിലയിരുത്തുന്നതെന്നും ഗവർണ്ണർ അറിയിച്ചു.

gnn24x7