gnn24x7

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

0
342
gnn24x7

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തില്‍ മസ്‌കത്തില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി മാളിയേക്കല്‍ അന്‍സാറാണ് പിടിയിലായത്.

കാപ്‌സ്യൂള്‍ രൂപത്തിലുള്ള നാല് പായ്ക്കറ്റുകളിലായാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ സലാം എയറിന്റെ വിമാനത്തില്‍ കരിപ്പൂരിൽ വന്നിറങ്ങിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

gnn24x7