gnn24x7

രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു

0
259
gnn24x7

തിരുവനന്തപുരം: രാജ്യത്ത് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചിരിക്കുന്നത്‌. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 78 പൈസയും, ഡീസലിന് 86.29 പൈസയുമാണ് ഇന്നത്തെ വില. അതേസമയം കൊച്ചിയില്‍ പെട്രോളിന് 90 രൂപ 2 പൈസയും, ഡീസലിന് 84 രൂപ 64 പൈസയുമാണ് ഇന്നത്തെ വില.

രാജ്യത്ത് വില വര്‍ദ്ധനവിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി വർദ്ധിപ്പിക്കുന്നത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് എന്നാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

gnn24x7