gnn24x7

ഒ​രാ​ഴ്​​ച മുന്‍പ്‌ ​​ ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തി

0
341
gnn24x7

മധുര: പെൺ ശിശുഹത്യയിൽ ഉസിലാംപട്ടിയിൽ ഏഴു ദിവസം പ്രായമുള്ള ഒരു കുഞ്ഞിൻറെ മാതാപിതാക്കൾക്കെതിരെ പോലീസ് കൊലപാതക കേസ് ഫയൽ ചെയ്തു. ഒ​രാ​ഴ്​​ച മുന്‍പ്‌ ​​ ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ളായ ചി​ന്ന​സാ​മിയും ​ശി​വ​പ്രി​യ​ങ്കയും ശ്വാ​സം​മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യെന്നാണ് കേസ്.

ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ ചി​ന്ന​സാ​മി-​ശി​വ​പ്രി​യ​ങ്ക ദമ്പതിക​ൾക്ക്​ എ​ട്ടും മൂ​ന്നും വ​യ​സ്സാ​യ ര​ണ്ട്​ പെ​ണ്‍​മ​ക്ക​ളു​ണ്ട്. മൂന്നാമത് ജനിച്ചതും പെണ്‍കുട്ടിയനെന്നറിഞ്ഞ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഫെ​ബ്രു​വ​രി പ​ത്തി​നാ​ണ്​ പ​ള​നി​യ​പ്പം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​ന്ന​സാ​മി-​ശി​വ​പ്രി​യ​ങ്ക ദമ്പതിക​ൾക്ക്​ മൂ​ന്നാ​മ​​ത്തെ പെ​ണ്‍​കു​ഞ്ഞും ജ​നി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ​ ശ്വാ​സം​മു​ട്ട​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​താ​യി പ​റ​ഞ്ഞ്​ ഇവർ കു​ട്ടി​യെ ഉ​സി​ലം​പ​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കു​ഞ്ഞ്​ നേ​ര​ത്തെ മ​ര​ണ​പ്പെ​ട്ടി​രു​ന്ന​താ​യി ഡോ​ക്​​ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. കുഞ്ഞിന്റെ മുഖത്ത് നഖത്തിന്റെ പാടുകൾ കണ്ട് സംശയിച്ച ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പോ​സ്​​റ്റു​മോ​ര്‍​ട്ട​ത്തി​ലാ​ണ്​ കു​ട്ടി​യെ ശ്വാ​സം​മു​ട്ടി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പിന്നീട് മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here