gnn24x7

ആദ്യഘട്ട കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ

0
471
gnn24x7

കൊച്ചി: കൊച്ചി അമൃതാ ഹോസ്പിറ്റലില്‍ വെച്ച് കോവിഡ് വാക്സിൻ സ്വീകരിച്ച് നടൻ മോഹൻലാൽ. നിലവിൽ അറുപത് വയസിന് മുകളിലുള്ളവര്‍ക്കും ഗുരുതര ആർഗോയപ്രശ്നങ്ങൾ ഉള്ള 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.

കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നമുക്ക് വേണ്ടിയും സമൂഹത്തിന് വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വാക്‌സിൻ സ്വീകരിക്കണമെന്നും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്തൻ, മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവരും ആശുപത്രികളിലെത്തി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

gnn24x7