gnn24x7

കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു

0
551
gnn24x7

ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്ക് നടത്താനിരുന്ന കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു. ഏപ്രില്‍ 12നായിരുന്നു രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താനിരുന്നത്. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

വയലാർ രവി, കെ. കെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ കാലാവധി ഏപ്രിൽ 21 ന് അവസാനിക്കുന്നത് കൊണ്ട് ഇവരുടെ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടതന്നിരുന്നത്. കോണ്‍ഗ്രസിന്‍റെയും മുസ്ലിം ലീഗിന്‍റെയും സിപിഎമ്മിന്‍റെയും ഓരോ സീറ്റുകളിലാണ് ഒഴിവു വരിക.

gnn24x7