gnn24x7

മുൻ കേന്ദ്രമന്ത്രിയുടെ ഭാര്യ ഡൽഹിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ

0
380
gnn24x7

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ തെക്കൻ ഡൽഹിയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സുപ്രീം കോടതി അഭിഭാഷക കൂടിയായിരുന്ന കിറ്റി കുമാരമംഗലം (67) കൊല്ലപ്പെട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.രണ്ടുപേർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊണ്ടിരിക്കുന്നത്.

മോഷണത്തിനായാണ് പ്രതികൾ കോല നടത്തിയത് എന്നാണ് പ്രാഥമിക വിവരം. പരേതനായ പി. രംഗരാജന്‍ സേലത്തു നിന്നുള്ള എം.പിയായിരുന്നു.

gnn24x7