gnn24x7

രാജ്യദ്രോഹക്കേസ്; പൊലീസ് ചോദ്യം ചെയ്യൽ തന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി മാത്രമെന്ന് ആയിഷ സുൽത്താന

0
328
gnn24x7

കൊച്ചി: പോലീസ് തന്നെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രമാണ് നിരന്തരം ചോദ്യം ചെയ്യുന്നതെന്ന് രാജ്യദ്രോഹ കേസില്‍ പോലീസ് ചോദ്യംചെയ്യലിനു ശേഷം ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന മാധ്യമങ്ങളോട് പ്രതികരിച്ചു.  ചിലരുടെ താല്‍പര്യങ്ങളാണ് ഇതിനു പിന്നിലെന്നും അവർ ചൂണ്ടിക്കാട്ടി. പൊലീസ് ആയിഷയുടെ ഫ്‌ളാറ്റും റെയ്ഡ് ചെയ്‌തു.

ഉച്ചയ്ക്ക് 2.45ഓടെയാണ് കവരത്തി എസ്.ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ആയിഷ സുല്‍ത്താനയുടെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ എത്തിയത്. അഞ്ചുമണി വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. ആയിഷ സുല്‍ത്താനയുടെ സഹോദരന്റെ ലാപ്‌ടോപ്പ്, ബാങ്ക് രേഖകള്‍ തുടങ്ങിയവ പരിശോധിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുക്കാനാണ് ആയിഷ സുല്‍ത്താനയുടെ തീരുമാനം. 

സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസിന് ആധാരം. ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ആയിഷയ്ക്കെതിരെ പരാതി നല്‍കിയത്.

gnn24x7