gnn24x7

ബക്രീദ് പ്രമാണിച്ച് ലോക്ഡൗണില്‍ ഇളവ്; മൂന്ന് ദിവസം കടകള്‍ തുറന്ന് പ്രവർത്തിക്കും

0
311
gnn24x7

തിരുവനന്തപുരം: എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളിൽ ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിൽ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കു൦. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. 21 ന് ആണ് ബക്രീദ്.

ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളില്‍പെടുന്ന മേഖലകളില്‍ പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും അവയോടൊപ്പം തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

gnn24x7