gnn24x7

തൊഴില്‍ പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

0
352
gnn24x7

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നുള്ള തൊഴില്‍ പ്രതിസന്ധിയെ തുടർന്ന് പാലക്കാട് ലൈറ്റ് ആന്റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. പൊന്നുമണിയാണ് ഇന്ന് പുലർച്ചെ ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ലോക്ക്ഡൗൺ കാരണം കഴിഞ്ഞ രണ്ട് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധി ഇയാൾ നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

gnn24x7