gnn24x7

ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്

0
291
gnn24x7

ടോക്യോ: ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയയോട് ഇന്ത്യന്‍ താരം മേരി കോം 3-2ന് പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും മേരി കോം നേരിയ മുന്‍തൂക്കം നേടിയിരുന്നു. 38-കാരിയായ മേരി കോം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.

2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here