gnn24x7

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

0
414
gnn24x7

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി വര്‍ധിപ്പിക്കാന്‍ ശമ്പള പരിഷ്‌കരണ കമ്മിഷന് ശുപാര്‍ശ നൽകി. അതേസമയം സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും കമ്മിഷൻ നിർദേശിച്ചു.

കൂടാതെ ജോലി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കണമെന്നും ശുപാര്‍ശയുണ്ട്. പ്രവൃത്തി സമയം രാവിലെ 9.30 മുതൽ വൈകിട്ട് 5.30 ആക്കി ദീർഘിപ്പിക്കണമെന്നും, ∙ വർഷത്തിലെ അവധി ദിനങ്ങൾ 12 ആക്കി കുറയ്ക്കണമെന്നും ശുപാർശ ചെയ്തു.

gnn24x7