gnn24x7

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്

0
374
gnn24x7

കോഴിക്കോട് നിപ ബാധിച്ച് 12 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. നിപ വൈറസ് രോഗനിയന്ത്രണം സാധ്യമാണെന്നും നിപാ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള കേന്ദ്ര സംഘത്തിന്റെ പരിശോധന ഇന്നും തുടങ്ങുകയാണ് ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധരെ കേരളത്തിലേക്കെത്തിക്കും എന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടയിമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസ്സുകാരന്റെ സമ്പര്‍ക്കപ്പട്ടികയിൽ 188പേരാണുള്ളത്. അതുകൊണ്ടുതന്നെ ഒരാഴ്ച നിര്‍ണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

gnn24x7