gnn24x7

പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു; എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്ത്

0
1044
gnn24x7

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് ക്ഷാമം തുടരുന്നു. രണ്ടാംഘട്ട അലോട്മെന്റ് കഴിഞ്ഞപ്പോള്‍ 655 സീറ്റ് മാത്രമാണ് മെറിറ്റില്‍ ബാക്കിയുള്ളത്. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ ഇപ്പോഴും പുറത്താണ്.

ഇതുവരെ ആകെ 269533 പേർക്കാണ് പ്രവേശനം ലഭിച്ചത്. അപേക്ഷകര്‍ 465219. മുഴുവൻ മാർക്ക് നേടി പഠന മികവ് തെളിയിച്ചവർ പോലും മാനേജ്മെന്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍ ആശ്രയിക്കേണ്ടിവരും എന്ന ഗതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ആവശ്യത്തിനു സീറ്റുകൾ സംസ്ഥാനത്തുണ്ട് എന്നും പത്താം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും സീറ്റ് ലഭിക്കുമെന്നുമാണ് വിദ്യാഭാസമന്ത്രി അറിയിച്ചിരിക്കുന്നത്. ബോണസ് പോയിന്റ് നിർണയിക്കുന്നതിലെ മാനദണ്ഡങ്ങൾക്കെതിരെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

gnn24x7