gnn24x7

കോട്ടയത്ത്‌ യുവാവിനെ വെട്ടിക്കൊന്നു; അറുത്തുമാറ്റിയ കാല്‍പാദം റോഡരുകില്‍

0
563
gnn24x7

കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ മണിമല സ്റ്റേഷനില്‍ കീഴടങ്ങി.

ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയില്‍ റോഡരുകില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍പ്പാദം കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തു. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചുമാറ്റിയതാണെന്നു പൊലീസ് പറഞ്ഞു.

gnn24x7