gnn24x7

35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം മനുഷ്യ സഹജമായ പിഴവ്, ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെ: ശിവന്‍കുട്ടി

0
595
gnn24x7

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പിഴവ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോള്‍ 28ന് പകരം 35 ആയിപ്പോയി. നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളിൽ ട്രോളായി. പിഴവുകളുടെ പേരില്‍ ഒട്ടേറെ പഴി കേട്ടിട്ടുള്ള മുന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും പരോക്ഷ പരിഹാസവുമായെത്തി.

ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേര് ഫെയ്സ്ബുക്കിലിട്ട്, ആര്‍ക്കെങ്കിലും ഉപകാരപ്പെടുമെന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്. ഇങ്ങനെ ആക്ഷേപങ്ങള്‍ പെരുകിയതോടെയാണ് മന്ത്രിയുടെ വിശദീകരണം.

gnn24x7