gnn24x7

ദത്തുകേസിൽ ഗുരുതര പിഴവ്; റിപ്പോർട്ടിലെ ഒരുഭാഗം ശിശുക്ഷേമ സമിതി മായ്ച്ചുകളഞ്ഞു, സിഡബ്ല്യുസി ദത്ത് തടയാൻ ഇടപെട്ടില്ല

0
740
gnn24x7

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ ഗുരുതര പിഴവ് സംഭവിച്ചതായി വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടെ അന്വേഷണ റിപ്പോർട്ട്. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും (സിഡബ്ല്യുസി) ഗുരുതര പിഴവുകൾ വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് ഇന്ന് മന്ത്രി വീണാ ജോർജിന് കൈമാറും.

ശിശുക്ഷേമ സമിതി റിപ്പോർട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാൻ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ലെന്നും അനുപമ എസ്.ചന്ദ്രന്റെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ പറയുന്നു.

gnn24x7