gnn24x7

മെല്‍ബണിലെത്തിയ ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം തുടരുന്നു

0
538
gnn24x7

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ചതില്‍ പ്രതിഷേധം തുടരുന്നു. സെര്‍ബിയന്‍ താരത്തെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. തനിക്ക് നല്‍കുന്ന പിന്തുണയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെ ജോക്കോവിച്ച് ആരാധകരോട് നന്ദിയറിയിച്ചു.

വാക്‌സിനെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെത്തുടര്‍ന്നാണ് താരത്തെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. എന്നാല്‍, വാക്‌സിന്റെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ ടെന്നീസ് അധികൃതര്‍ തനിക്ക് ഇളവനുവദിച്ചതായി ജോക്കോവിച്ച് സെര്‍ബിയയില്‍നിന്ന് പുറപ്പെടും മുമ്പ് അറിയിച്ചിരുന്നു.

തടഞ്ഞുവെക്കലിനെതിരേ താരം കോടതിയെ സമീപിച്ചിട്ടുണ്ട്. പത്താം തീയതി കോടതി വിധിപറഞ്ഞേക്കും. കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലാണ് ജോക്കോയുള്ളത്. ഇവിടെ 32 പേരോളം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവര്‍ക്ക് ഹോട്ടലിന് പുറത്തുപോകാനാവില്ല. ‘ഇവരെ സ്വതന്ത്രരാക്കുക’ എന്ന് പ്രതിഷേധക്കാര്‍ ഹോട്ടലിന്റെ മതിലിനുപുറത്ത് എഴുതിവെച്ചിട്ടുണ്ട്.

gnn24x7