gnn24x7

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ

0
357
gnn24x7

ന്യൂഡൽഹി: രാജ്യത്തു കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,28,67,031 ആയി. 278 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 5,12,622 ആയി.

1,64,522 പേരാണ് ചികിത്സയിലുള്ളത്. 49 ദിവസങ്ങൾക്കു ശേഷം ആദ്യമായാണ് ചികിത്സയിലുള്ളവർ 2 ലക്ഷത്തിനു താഴെയാകുന്നത്. 98.42 ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 1.28 ശതമാനം ആണ് പ്രതിദിന രോഗനിരക്ക്. പ്രതിവാര രോഗനിരക്ക് 1.80 ശതമാനവും.

മഹാരാഷ്ട്ര(1,43,633), കേരളം (64,403), കർണാടക(39,845), തമിഴ്നാട് (37,989), ഡൽഹി(26,106), ഉത്തർപ്രദേശ്(23,438) ബംഗാൾ (21,152) എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് വിതരണം ചെയ്ത് കോവിഡ് വാക്സീൻ ഡോസുകൾ 176.19 കോടിയായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

gnn24x7