gnn24x7

കമല ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജയെ നിയമിച്ചു

0
411
gnn24x7

വാഷിങ്ടൻ: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജയെ നിയമിച്ചു. യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന്റെ കമാൻഡറായിരുന്ന ശാന്തി സേഠിയെ ആണ് കമല ഹാരിസ് നിയമിച്ചത്.

2010 ഡിസംബർ മുതൽ 2012 മേയ് വരെ യുഎസ്എസ് ഡെക്കാട്ടറിന്റെ കമാൻഡർ ആയിരുന്നു സേഠി. ഇന്ത്യ സന്ദർശിക്കുന്ന യുഎസ് നാവിക സേനാ കപ്പലിന്റെ ആദ്യ വനിതാ കമാന്‍ഡറും അവരായിരുന്നു.

1993ലാണ് നാവികസേനയിൽ ചേർന്നത്. 1960കളിൽ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കുടിയേറിയ വ്യക്തിയാണു ശാന്തി സേഠിയുടെ പിതാവ്. യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് കമല ഹാരിസ്.

gnn24x7