gnn24x7

ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ്

0
432
gnn24x7

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. ബഫര്‍ സോണിൽ  എൽഡിഎഫ് സർക്കാരിൻറെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിൻ്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോൾ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളിൽ ഇടിത്തീയായി വീണതെന്നും സതീശൻ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. 

gnn24x7