gnn24x7

എങ്കിലും ചന്ദ്രികേ…; ആദ്യ വീഡിയോ സോങ്ങ് പുറത്തിറങ്ങി

0
492
gnn24x7

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ’ എന്ന ചിതത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.
വിനായക് ശശികുമാർ രമിച്ച് ഇഫ്തി ഈണമിട്ട് വിനീത് ശ്രീനിവാസനും സംഘവും പാടിയ എന്റെ മേലാകെ പൊള്ളുന്നേ…
പ്രേമത്തി കൊണ്ടല്ലേ… എന്ന ഗാനമാണിത്.
തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മൂഡ് ഈ ഗാനം വ്യക്തമാക്കുന്നുണ്ട്.
മലയാളത്തിലെ മുൻ നിരയിൽത്തന്നെയുള്ള ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു ക്കുറുപ്പ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരഞ്ജനാ അനൂപും, തൻവി റാമുമാണ് നായികമാർ,
അശ്വിൻ, രാജേഷ് ശർമ്മ, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഉത്തരമലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥനടക്കുന്നത്.
നിർമ്മാണവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരി രണ്ടാം വാരത്തിൽ പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7