gnn24x7

ട്രംപിന്റെ ഫേയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു

0
130
gnn24x7

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഫേസ്ബുക്ക് ഏർപ്പെടുത്തിയ വിലക്കു നീക്കുന്നു. ക്യാപിറ്റോൾ കലാപത്തെ തുടർന്നാണ് രണ്ടു വർഷത്തേക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയിരുന്നത്. ട്രംപിന്റെ വിലക്കു നീക്കിയതായി ബുധനാഴ്ച മെറ്റ അറിയിച്ചു. ട്രംപിന്റെ അക്കൗണ്ടുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്ന് മെറ്റ ഗ്ലോബൽ പ്രസിഡന്റ് നിക് ക്ലെഗ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.

എന്നാൽ, മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്ന ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും മടങ്ങിവരുന്നതായി ഇതുവരെ സൂചനകൾ ഒന്നും നൽകിയിട്ടില്ല. വിലക്കേർപ്പെടുത്തുമ്പോൾ ഫേസ്ബുക്കിൽ 34 മില്യണും ഇൻസ്റ്റഗ്രാമിൽ 23 മില്യണും ഫോളേവേഴ്സുണ്ടായിരുന്ന ട്രംപ് തന്റെ അഭാവം ഫേസ്ബുക്കിന് നഷ്ടം ഉണ്ടാക്കുമെന്ന് പരിഹസിച്ചിരുന്നു.

2021 ജനുവരി 6-നു നടന്ന ക്യാപിറ്റോൾ കലാപത്തെ തുടർന്നാണ് ട്രംപിനെ മെറ്റ വിലക്കിയത്. ജോ ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് അനുകൂലികൾ കൂട്ടത്തോടെ യു.എസ് ക്യാപിറ്റോൾ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ട്രംപിന്റെ പിന്തുണയുണ്ടായിരുന്നു എന്ന ആരോപണത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here