gnn24x7

മാസപ്പടി വിവാദം; അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് ഹർജി

0
240
gnn24x7

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. അന്വേഷണത്തിന് കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു ഹർജി നൽകിയത്.

മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയത് അധികാര ദുർവിനിയോഗമെന്ന് ഹർജിയിൽ പറയുന്നു. യാതൊരു സേവനവും നൽകാതെയാണ് പണം കൈപ്പറ്റിയതെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. സി.എം.ആർ എല്ലിൽ നിന്ന് പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇടപാട് സിഎംആർഎല്ലിന്റെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള കൈക്കൂലിയാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7