gnn24x7

എച്ച്‌വണ്‍ ബി വീസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പെറ്റീഷന്‍ തയാറാക്കുന്നു – പി.പി. ചെറിയാന്‍

0
237
gnn24x7

Picture

വാഷിങ്ടന്‍ ഡിസി : കോവിഡ് 19 പ്രതിരോധിക്കാന്‍ സ്റ്റേ അറ്റ് ഹോം ഉത്തരവുകള്‍ പുറത്തിറങ്ങിയതോടെ നൂറുകണക്കിനു വ്യവസായ സ്ഥാപനങ്ങളും ഐടി കേന്ദ്രങ്ങളും അടച്ചു പൂട്ടി. തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരുടെ എച്ച് വണ്‍ ബി വീസാ കാലാവധി വൈറ്റ് ഹൗസ് ഇടപ്പെട്ടു അടിയന്തരമായി നീട്ടണമെന്നാവശ്യപ്പെട്ടു ഹയര്‍ ഐടി പീപ്പിള്‍ എന്ന ഗ്രൂപ്പ് പെറ്റീഷന്‍ തയ്യാറാക്കുന്നു.

ലെ ഓഫ് കാലഘട്ടത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന എച്ച് 1 ബി വീസ ഹോള്‍ഡേഴ്‌സിനും 180 ദിവസത്തേക്കൂകൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടു തയാറാക്കുന്ന പെറ്റീഷന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഗ്രൂപ്പ് വക്താവ് അറിയിച്ചു.

സാധാരണ ലെ ഓഫ് ആകുന്നവരുടെ കാലാവധി 60 ദിവസത്തേക്കാണ് നീട്ടികൊടുത്തിരുന്നത്. അതിനുശേഷം അവരവരുടെ നാട്ടിലേക്ക് മടങ്ങണമെന്നാണു നിലവിലുള്ള നിയമം.

കോവിഡ് 19 അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എച്ച് വണ്‍ ബി വിസക്കാര്‍ക്കും അതു ബാധകമാകും. ഇതോടൊപ്പം എച്ച് 1 ബി വീസക്കാര്‍ തൊഴില്‍രഹിത വേതനത്തിനും അര്‍ഹരല്ല എന്ന് ഗവണ്‍മെന്റ് വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://bit.ly/3avaqp

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here