gnn24x7

പിണറായി സര്‍ക്കാരിന് പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെയും അമേരിക്കന്‍ റീജിയണിന്റെയും അഭിനന്ദങ്ങള്‍ – പി.പി ചെറിയാന്‍

0
173
gnn24x7

Picture

ന്യൂയോര്‍ക്ക് : നാലു പതിറ്റാണ്ടിനു ശേഷം കേരളത്തില്‍ തുടര്‍ഭരണം ഏറ്റെടുത്ത കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മറ്റു ക്യാബിനറ്റ് മന്ത്രിമാര്‍ക്കും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സംഘടന അഭിനന്ദനങ്ങള്‍ അറിയിച്ചു. കഴിഞ്ഞ 5 വര്‍ഷം പ്രവാസികളുടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ മുഖ്യമന്ത്രിയും സര്‍ക്കാരും കാണിച്ചിരുന്നതായും, പ്രവാസി കാര്യ വകുപ്പ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഏറ്റെടുത്തതില്‍ ഏറെ സന്തോഷം ഉണ്ടെന്നും സര്‍ക്കാരുമായി എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രത്യേകിച്ച് പ്രവാസി വിഷയങ്ങളില്‍ പി.എം.എഫ് മുന്‍ പന്തിയില്‍ തന്നെ ഉണ്ടാകുമെന്നും ഗ്ലോബല്‍ പ്രസിഡണ്ട് എം.പി സലീം (ഖത്തര്‍) പറഞ്ഞു.

മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് ഇനിയും കുറെ നല്ല കാര്യങ്ങള്‍ പ്രവാസികള്‍ക്കും അതുപോലെ നാട്ടുകാര്‍ക്കും ഈ ദുരന്ത കാലത്ത് ചെയ്യാന്‍ ആവുമെന്ന് വിശ്വസിക്കുന്നു. കേരളാ സര്‍ക്കാരിന് എല്ലാ വിധ ആശംസകളും നന്മയും നേരുന്നതായി ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ: ജോസ് കാനാട്ട്, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി. പി ചെറിയാന്‍, നോര്‍ത്ത് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്റര്‍ ഷാജി രാമപുരം എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

പ്രവാസി മലയാളീ ഫെഡറേഷന്‍ നോര്‍ത്ത് അമേരിക്ക റീജിയണ്‍ പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ നോര്‍ത്ത് അമേരിക്ക റീജിയണലിന്റെ അനുമോദനങ്ങള്‍ വീണ്ടും അധികാരത്തിലേറിയ കേരളാ സര്‍ക്കാരിന് നേര്‍ന്നു. യോഗത്തില്‍ തോമസ് രാജന്‍, ടെക്സാസ് (വൈസ്.പ്രസിഡന്റ്),സരോജ വര്‍ഗീസ്, ഫ്‌ലോറിഡ (വൈസ് പ്രസിഡന്റ്), ലാജി തോമസ്, ന്യൂയോര്‍ക്ക് (സെക്രട്ടറി), രാജേഷ് മാത്യു, അരിസോണ (ജോയിന്റ് സെക്രട്ടറി), ജീ മുണ്ടക്കല്‍, കണക്ടികട്ട് (ട്രഷറാര്‍), റിനു രാജന്‍, സിയാറ്റില്‍ (ജോയിന്റ് ട്രഷറാര്‍).വിവിധ ഫോറങ്ങളുടെ അധ്യക്ഷന്മാരായ മാത്യുസ് ടി.മാത്യൂസ്, ഷീല ചെറു, പ്രൊഫ.സഖറിയ മാത്യു, ഡോ.അന്നമ്മ സഖറിയ, ബോബി വര്‍ക്കി, സൈജു വര്‍ഗീസ്, പൗലോസ് കുയിലാടന്‍, സാജന്‍ ജോണ്‍, സഞ്ജയ് സാമുവേല്‍, തോമസ് ജോസഫ്, ടോം ജേക്കബ്, നിജോ പുത്തന്‍പുരക്കല്‍ എന്നിവര്‍ സംസാരിച്ചു.

(പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here