gnn24x7

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ് -പി പി ചെറിയാൻ

0
191
President Donald Trump attends a press briefing with the Coronavirus Task Force, at the White House, Wednesday, March 18, 2020, in Washington. (AP Photo/Evan Vucci)
gnn24x7

വാഷിങ്ങ്ടൺ ഡി സി :വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാൻ ജനതയെ കാത്തിരിക്കുന്നതെന്ന് ട്രംപ്. ഏപ്രിൽ ഒന്നിന്  വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ്   അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്  വേദനാജനകമായ മുന്നറിയിപ്പ് നൽകിയത് . ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തി നാല്പത്തിനായിരത്തിനും ഇടയിൽ അമേരിക്കക്കാർക്ക് ജീവൻ നഷ്ടമാവുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഇപ്പോഴത്തെ നിർദേശങ്ങൾ ജനങ്ങൾ അതേപടി പാലിച്ചില്ലെങ്കിൽ മരണസംഖ്യ ഇതിലും ഉയരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

മഹാമാരിയുടെ തലസ്ഥാനമായി അമേരിക്ക മാറുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് അവഗണികുക മാത്രമല്ല  കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിൽ ചൈനയെ തുടക്കം മുതൽ പഴിക്കുകയായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് പല തവണ മുന്നറിയിപ്പ് ലഭിച്ചിട്ടും അതൊന്നും ട്രംപ് ഭരണകൂടം മുഖവിലയ്‌ക്കെടുത്തില്ല.

അമേരിക്കയിൽ രേഗബാധിതരുടെ എണ്ണം 1,88,592 ആയി കുത്തനെ ഉയർന്നു കഴിഞ്ഞു. 4,055 പേർ മരിച്ചു. കേരളത്തെക്കാൾ ജനസംഖ്യ കുറവുള്ള ന്യൂയോർക്കിൽ മാത്രം മരണസംഖ്യ 1200 കടന്നു. അരലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചത്തേക്കാൾ രണ്ടിരട്ടിയാണ് യുഎസ്സിൽ മരണം റിപ്പോർട്ട് ചെയ്തത്. 80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നു പരിതപിക്കുന്ന ന്യൂയോർക്ക് ഗവർണർ ആർഡ്രു ക്യൂമോ ഇന്നത്തെ യുഎസ് ഭരണകൂടത്തിന്റെ ദയനീയ ചിത്രമാണ് വരച്ചിടുന്നത്.സാഹചര്യം ഇങ്ങനെയൊക്കെ ആണെങ്കിലും കൊറോണാ വൈറസിനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം വിജയം കൈവരിക്കുമെന്നു നൂറു ശതമാനം പ്രതീക്ഷയാണ് എല്ലാവരും വെച്ചുപുലർത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here