gnn24x7

അമേരിക്കയില്‍ കോവിഡ് ബാധിച്ചു ഇതുവരെ മരിച്ചത് 75,587 പേർ

0
200
gnn24x7

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കൊവിഡ് ഭീതി കുറയുന്നില്ല. ദിനേന കൊവിഡ് മരണസംഖ്യ ഉയരുകയാണ്. 75,587 പേരാണ് ഇതുവരെ മരിച്ചത്. കൂടുതല്‍ ആശങ്കയിലാക്കി പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സ്വകാര്യ പരിചാരകരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഇന്ന് 759 പേര്‍ മരിച്ചതായാണ് ഇന്ത്യന്‍ സമയം രാത്രി 11 മണിവരെ വേള്‍ഡോ മീറ്റര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അമേരിക്കയിലാണ് ലോകത്തില്‍ തന്നെ കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ചത് മരിച്ചത്. 12,71,644 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.ഇതില്‍ 9,82,393പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

2,13,664പേരാണ് രോഗമുക്തി നേടിയത്. ന്യൂയോര്‍ക്ക് നഗരത്തിലാണ് കൂടുതല്‍ ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 26,359പേരാണ് ഇവിടെ മരിച്ചത്. 337,011പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ന്യൂജഴ്‌സിയില്‍ 8,818ഉം മിഷിഗണില്‍ 4,250ഉം കാലിഫോര്‍ണിയയില്‍ 2,462 എന്നിങ്ങനെയാണ് മരണനിരക്കുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here