gnn24x7

അമേരിക്കന്‍ ഇലക്ഷന്‍: പോരാട്ടം കനത്തു ബൈഡന്‍ മുന്നേറുന്നു

0
206
gnn24x7

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഇലക്ഷനില്‍ ഏതാണ്ട് പകുതിയ്ക്കടുത്ത് വോട്ടെണ്ണികഴിഞ്ഞപ്പോള്‍ ബൈഡന്‍ ട്രപിനേക്കാള്‍ മുന്നേറുന്നതായി സൂചനകള്‍ ലഭിച്ചു. ആകെ വോട്ട് ചെയ്തതില്‍ 131 എണ്ണം വിജയം ബൈഡന്‍ നേടി മുന്‍പിലായപ്പോള്‍ ട്രംപ് 98 എണ്ണം മാത്രമെ നേടിയുള്ളൂ. ആകെയുള്ള എണ്ണം ഇലക്ഷന്‍ എണ്ണാനുള്ളത് 270 എണ്ണം മാത്രമാണ്.

നോര്‍ത്ത് ഡക്കോട്ട യില്‍ 59.5% ട്രംപ് നേടിയപ്പോള്‍ ബൈഡന്‍ 38 ശതമാനം മാത്രമേ നേടിയുള്ളൂ. എന്നാല്‍ എന്നാല്‍ മിന്നസോട്ട യില്‍ ബൈഡന്‍ 61% നേടിയപ്പോള്‍ ട്രംപിന് 36% നേടുവാന്‍ സാധിച്ചുള്ളൂ. നോര്‍ത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്‌ക , വ്യോമിംഗ് . കന്‍സാസ് , ഒക്കഹോമ, അര്‍ക്കന്‍സാസ്, ലൗസിയാന, മിസിസിപ്പി, അല്‍ബാമ, ടെന്നീസ്, കെന്‍ന്റെകി, വെസ്റ്റ് വെര്‍ജീനിയ, ഇന്ത്യന. സൗത്ത് കരോലിന എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചിരിക്കുന്നത്. എന്നാല്‍ ന്യൂ മെക്‌സിക്കോ, കൊളറാഡോ , ഇല്ലിനോയിസ്, വെര്‍ജീനിയ , മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ന്യൂ ഹാം ഫിയര്‍ , വെര്‍മോണ്ട് , ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്, ന്യൂ ഹാംഷെയര്‍ , അരിസോണ , മൊണ്ടാന എന്നിവിടങ്ങളില്‍ ഇതില്‍ ബൈഡന്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു

മൂന്നു മണിക്കൂറിനുള്ളില്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ട് ആരാവും എന്നതിനെക്കുറിച്ച് ഏതാണ്ട് ധാരണകളൊക്കെ വന്നു തുടങ്ങുമെന്നാണ് അറിവ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here