gnn24x7

കൊറോണ വൈറസിനെ തടയാൻ ച്യൂയിങ് ഗം; അവകാശവാദവുമായി യുഎസ് ഗവേഷകർ

0
169
gnn24x7

വാഷിങ്ടൺ: കൊറോണ വൈറസിനെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് യുഎസ് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൈറസിനെ തടയുന്ന സസ്യനിർമിത പ്രോട്ടീനുകൾ ഉൾപ്പെടുത്തിയാണ് ച്യൂയിങ് ഗം നിർമിച്ചിട്ടുള്ളതെന്നാണ് ഇവരുടെ അവകാശവാദം.

ഉമിനീർ ഗ്രന്ഥികളിലാണ് വൈറസ് പെരുകുന്നത്. വൈറസിനെ ഉമിനീരിൽ വച്ച് നിർവീര്യമാക്കുകയാണ് ച്യൂയിങ് ഗം ചെയ്യുന്നത്. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിങ് ഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ഇവരുടെ കണ്ടെത്തൽ.
രോഗ വ്യാപനത്തിന്റെ ഉറവിടത്തെ തടസ്സപ്പെടുത്തുന്ന ലളിതമായ രീതിയാണ് വികസിപ്പിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പെൻസിൽവേനിയ സർവകലാശാലയിലെ ഹെന്റി ഡാനിയേൽ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here