gnn24x7

ഹവായി കാട്ടുതീയിൽ മരണം 93 ആയി; മരണസംഖ്യ ഇനിയും ഉയർന്നേക്കാം

0
259
gnn24x7

യുഎസ് ദ്വീപുസംസ്ഥാനമായ ഹവായിലെ മൗവിയിൽ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 93 ആയി. നൂറുകണക്കിനുപേരെ കാണാതായി. ദുരന്തമേഖലയുടെ 3% മാത്രമേ തിരച്ചിൽ സംഘം പരിശോധിച്ചു കഴിഞ്ഞിട്ടുള്ളൂ. മൃതദേഹം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചുള്ള തിരച്ചിൽ പുരോഗമിക്കുന്നതോടെ മരണസംഖ്യ ഇനിയും കൂടിയേക്കാമെന്നു ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. കാട്ടുതീ മുന്നറിയിപ്പു സൈറൺ പ്രവർത്തിപ്പിക്കാതിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പട്ടണത്തെ ചുട്ടെരിച്ച കാട്ടുതീയിൽ 2200 കെട്ടിടങ്ങൾ നശിച്ചു, 850 ഹെക്ടർ പ്രദേശം കത്തി നശിച്ചു. ഹവായിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തമാണിത്. ലഹൈനയിലെ നൂറുകണക്കിന് വീടുകളിലും കത്തിനശിച്ച വാഹനങ്ങളിലും റിക്കവറി സംഘം രക്ഷപ്രവർത്തനം തുടരുന്നു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കൃത്യമായ കണക്ക് വ്യക്തമല്ലെങ്കിലും നൂറുകണക്കിന് ആളുകളെ കാണാതായി. ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി (ഫെമ) പ്രകാരം ലഹൈന പുനർനിർമ്മിക്കുന്നതിനുള്ള ചെലവ് 5 ബില്യൺ യൂറോയാണ്. 2,200-ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 850 ഹെക്ടറിലധികം കത്തിനശിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7