gnn24x7

ഇറാന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്റെ കൊലപാതകത്തെ ഒബാമ സിഐഎ ഡയറക്ടര്‍ അപലപിച്ചു – പി.പി. ചെറിയാന്‍

0
249
gnn24x7
Picture

വാഷിംഗ്ടണ്‍ ഡ.സി: ഇറാന്‍ ആണവ പദ്ധതികളുടെ ശില്പി എന്നറിയപ്പെടുന്ന മൊഹ്‌സെന്‍ ഫക്രിസാദെയുടെ (63) കൊലപാതകത്തെ ഒബാമയുടെ സിഐഎ ഡയറക്ടറായിരുന്ന ജോണ്‍ ബ്രണ്ണന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. സംഭവത്തെ ക്രമിനല്‍ ആക്രമണം, ഹൈലി റെക്ക്‌ലെസ് (Criminal Act And Highly Reckless) എന്നുമാണ് നവംബര്‍ 27-ന് വെള്ളിയാഴ്ച ബ്രണ്ണന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇത് മറ്റൊരു ആണവ തിരിച്ചടയിലേക്ക് നയിക്കുമെന്നും ബ്രണ്ണന്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇറാന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ജനറല്‍ ക്വാസിം സൊളിമാനിയുടെ വധത്തിനുശേഷം ഏകദേശം ഒരു വര്‍ഷം തികയുന്നതിനു മുമ്പാണ് ഇറാന് മറ്റൊരു ക്ഷതമേറ്റിരിക്കുന്നത്. യുഎസ് മിലിട്ടറി ഡ്രോണ്‍ ആക്രമണത്തിലാണ് ക്വാസിം കൊല്ലപ്പെട്ടത്.

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ വൈറ്റ് ഹൗസില്‍ എത്തിയതിനുശേഷം നയതന്ത്രതലത്തില്‍ പ്രശ്‌നം അവതരിപ്പിക്കുന്നതുവരെ ഇറാന്‍ അധികൃതര്‍ ക്ഷമയോടെ ഇരിക്കണമെന്നും ബ്രണ്ണന്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നതിന് ട്രംപ് ഇതുവരെ തയാറായിട്ടില്ല.

ഇറാന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍ മൊഹ്‌സെന്‍ സഞ്ചരിച്ചിരുന്ന കാറിനു നേരേ തോക്കുധാരികള്‍ നടത്തിയ വെടിവയ്പിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൊലപാതകം ആസൂത്രണം നടത്തിയത് ഇസ്രയേല്‍ ആണെന്നു ഇറാന്‍ ആരോപിച്ചു. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് അംഗം കൂടിയായിരുന്ന മൊഹ്‌സെന്‍ മിസൈല്‍ നിര്‍മാണത്തിലും വിദഗ്ധനായിരുന്നു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here