gnn24x7

പതിനഞ്ചുകാരന്റെ വെടിയേറ്റ് മരിച്ച അഞ്ചുപേരിൽ സ്വന്തം സഹോദരനും -പി പി ചെറിയാൻ

0
192
gnn24x7


റാലെ(നോർത്ത് കരോലിന): നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലെയിലെ ജനവാസ മേഖലയിൽ നടന്ന വെടിവയ്‌പ്പിൽ 29  വയസുള്ള ഗബ്രിയേൽ ടോറസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട അഞ്ചു പേരിൽ ഏറ്റവും പ്രായം കുറഞ്ഞ വ്ക്തി വെടിവെപ്പ് നടത്തിയ പ്രതിയുടെ 16 വയസുള്ള സഹോദരൻ ജെയിംസ് തോംപ്സൺ ,നിക്കോൾ കണ്ണേർസ് 52 ,മറിയ മാർഷൽ 34 ,സൂസൻ കര്ണാട്സ് 49  എന്നിവരാണെന്ന് പോലീസ് ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ന്യൂസ് റിവർ ഗ്രീൻ‌വേയിൽ ഒക്‌ടോബർ 13ന് വൈകിട്ട് അഞ്ച് മണിയോടെയാണ് (പ്രാദേശിക സമയം) ആക്രമണമുണ്ടായത്. വെടിവെച്ചതിനു ശേഷം രക്ഷപെട്ട പ്രതിയെ സംഭവസ്ഥലത്തു നിന്നും 2 മൈൽ അകലെ വെച്ച്ര നീണ്ട തിരച്ചിലുകൾക്കു ശേഷം 2 മണിക്കൂറിനുള്ളിൽ  പോലീസ് പിടികൂടി.
വെടിവയ്‌പ്പിൽ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.

റാലെയുടെ നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 9 മൈൽ (ഏകദേശം 14 കിലോമീറ്റർ) അകലെയാണ് വെടിവയ്‌പ്പ് ഉണ്ടായത്. വെടിവെച്ചുവെന്നു പറയപ്പെടുന്ന .പതിനഞ്ചുകാരൻ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലാണ്. പ്രതിയെ മുതിര്നവർക്കെതിരെ ചുമത്തുന്ന കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല . സംഭവത്തിൽ പ്രസിഡന്റ് ജോ ബൈഡൻ,പ്രഥമ വനിത ജിൽ എന്നിവർ ഉത്കണ്ഠ അറിയിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here