gnn24x7

ഫെയ്സ്ബുക്കിലെ ‘ഇൻസ്റ്റന്റ് ആർട്ടിക്കിൾ’ അടുത്തവർഷം മുതൽ നിർത്തലാക്കുന്നു

0
304
gnn24x7

ഫെയ്സ്ബുക്കിലെ ഇൻസ്റ്റന്റ് ആർട്ടിക്കിൾ ഫോർമാറ്റ് അടുത്ത വർഷത്തോടെ നിർത്തലാക്കും. ഫെയ്സ്ബുക്കിൽ വാർത്താ അധിഷ്ടിത ഉള്ളടക്കങ്ങൾ ഒഴിവാക്കി പകരം ടിക് ടോക്കിന് സമാനമായ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള നീക്കമാണിത്. 2015 ലാണ് വെബ്സൈറ്റുകളിലെ വാർത്തകളും ലേഖനങ്ങളും മൊബൈൽ ഫോണുകളിലെ ഫെയ്സ്ബുക്ക് ആപ്പിൽ വളരെ എളുപ്പം ലോഡ് ആവുന്ന ഇൻസ്റ്റന്റ് ആർട്ടിക്കിൾ സംവിധാനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്.

ഇൻസ്റ്റന്റ് ആർട്ടിക്കിൾ സേവനം ഇല്ലാതാവുന്നതോടെ ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അത് നേരെ അതാത് വെബ്സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും. നിലവിൽ ഫേസ്ബുക്കിന്റെ ഫീഡിൽ ലോകമെമ്പാടുമുള്ള ആളുകൾ കാണുന്ന ഉള്ളടക്കത്തിൽ മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണ് വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളോടുകൂടിയ പോസ്റ്റുകളെന്ന് കമ്പനി വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

ഇൻസ്റ്റന്റ് ആർട്ടിക്കിളുകളെ ആശ്രയിച്ചിരുന്ന വാർത്താ പ്രസാധകർക്ക് അവരുടെ ഫെയ്സ്ബുക്ക് നയം പരിഷ്കരിക്കുന്നതിനായി ആറ് മാസം സമയം നൽകും.ഒരുകാലത്ത് വാർത്താ ഉള്ളടക്കങ്ങൾക്ക് വലിയ പ്രാധാന്യം ഫെയ്സ്ബുക്കിൽ ലഭിച്ചിരുന്നു. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാർത്താ വിഭാഗവുമെല്ലാം ഉൾപ്പെടുത്തിയിരുന്നു.ഈ മാസം ആദ്യം ന്യൂസ് ലെറ്റർ ഉല്പന്നമായ ‘ബുള്ളറ്റിൻ’ നിർത്തലാക്കുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. യുഎസിലെ ക്രിയേറ്റർമാർക്ക് വേണ്ടി 2021 ലാണ് ഇത് തുടക്കമിട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here