gnn24x7

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ‍ഡിസിയിൽ എത്തി

0
343
gnn24x7

ന്യൂഡൽഹി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ വാഷിങ്ങ്ടൺ ‍ഡിസിയിൽ വ്യാഴാഴ്ച രാവിലെയോടെ എത്തി. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.

മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള
മോദിയുടെ നാളത്തെ കൂടിക്കാഴ്ചയിൽ അഫ്ഗാന്‍ വിഷയവും ചൈനയുടെ പിടിവാദം, ഭീകരവാദം എന്നിവ ചര്‍ച്ച ചെയ്യും.

ഇന്ത്യൻ സമയം രാത്രി 11 മണിക്ക് പ്രധാനമന്ത്രി മോദി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായും പിന്നീട് 12.30ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും കൂടിക്കാഴ്ച്ച നടത്തും.

gnn24x7