gnn24x7

മാസ്ക് ധരിക്കണമെന്ന് ഉത്തരവിടില്ലെന്ന് ശപഥം ചെയ്തു ട്രംപ് – പി പി ചെറിയാന്‍

0
154
gnn24x7

Picture

വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ ജനത കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ശപഥം ചെയ്തു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്‍ഫക്ഷ്യസ് ഡിസീസ് എക്‌സപെര്‍ട്ട് ഡോ. ആന്റണി ഫൗസിയുടെ നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഫോക്‌സ് ന്യൂസിനോട് ജൂലൈ 17 വെള്ളിയാഴ്ച നടത്തിയ അഭിമുഖത്തില്‍ ട്രംപ് തന്റെ നിലപാടു വ്യക്തമാക്കിയത്. എല്ലാവരും നിര്‍ബന്ധമായി മാസ്ക് ധരിക്കണമെന്നായിരുന്നു ഫൗസി നിര്‍ദേശിച്ചിരുന്നത്.

ജനങ്ങള്‍ക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്. മാസ്ക് ധരിക്കണമോ, വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്. ഒരിക്കലും അവരെ ഞാനിതിനു നിര്‍ബന്ധിക്കുകയില്ല ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ശനിയാഴ്ച മിലിട്ടിറി ആശുപത്രി സന്ദര്‍ശിച്ചപ്പോഴായിരുന്നു ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.

മാസ്ക് ധരിക്കണമെന്നത് രാജ്യത്ത് രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും വ്യക്തികളുടെ സ്വാതന്ത്ര്യം പരിഗണിക്കാതെ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല ട്രംപ് വ്യക്തമാക്കി. സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ആര്‍ ഡെ ഫീല്‍ഡും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

ട്രംപിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ട്. മാസ്കു ധരിക്കാത്തവര്‍ക്കും അതുപോലെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും കൊറോണ വൈറസ് അന്യമല്ലെന്ന് ഇതിനകം തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here