gnn24x7

വെസ്‌ലി ഐറയുടെ വധശിക്ഷ നടപ്പാക്കി, ഈ ആഴ്ചയിലെ രണ്ടാമത്തെ വധശിക്ഷ – പി.പി.ചെറിയാന്‍

0
195
gnn24x7

Picture

ഇന്‍ഡ്യാന :ഫെഡറല്‍ കോടതി വധശിക്ഷയ്ക്കു വിധിച്ച വെസ്‌ലി ഐറ പുര്‍ക്കെയുടെ (68) ശിക്ഷ വ്യാഴാഴ്ച ഇന്‍ഡ്യാന ഫെഡറല്‍ കറക്ഷന്‍ കോംപ്ലക്‌സിലെ സെല്ലില്‍ നടപ്പാക്കി. 1998 ല്‍ പതിനാറു വയസ്സുള്ള ജനിഫര്‍ ലോങ്ങിനെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച്, ശരീരഭാഗങ്ങള്‍ അറുത്തുമാറ്റി കത്തിച്ചശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയും, പോളിയോ രോഗിയായ വൃദ്ധയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് വെസ്!ലിക്ക് വധശിക്ഷ വിധിച്ചത്.

ജൂലൈ 15 നായിരുന്നു ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതിയുടെ മാനസികനില തകരാറിലാണെന്നും വിഷം കുത്തിവച്ചുള്ള മരണം വേദനാജനകമാണെന്നും അറ്റോര്‍ണി യുഎസ് സുപ്രീം കോടതിയില്‍ വാദിച്ചു.എന്നാല്‍ വാദം കേട്ട കോടതി വധശിക്ഷ നടപ്പാക്കണമെന്ന് വിധിക്കുകയായിരുന്നു

തന്റെ പ്രവര്‍ത്തിമൂലം ജനിഫറിന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിനും വേദനയ്ക്കും ക്ഷമ ചോദിക്കുന്നുവെന്നു വെസ്!ലി പറഞ്ഞു. തുടര്‍ന്നു മാരകമായ വിഷമിശ്രിതം സിരകളിലേക്ക് കുത്തിവച്ചു മരണം ഉറപ്പാക്കി. ജനിഫര്‍ ലോങ്ങിന്റെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here