gnn24x7

വിൽട്ടൺ ഗ്രിഗറി: മാർപാപ്പ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ കർദിനാളിനെ തിരഞ്ഞെടുത്തു

0
177
gnn24x7

വത്തിക്കാന്‍: എട്ട് രാജ്യങ്ങളിൽ നിന്നുള്ള 13 പുതിയ കർദിനാൾമാരെ മാർപ്പാപ്പ പ്രഖ്യാപിച്ചു. ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ പുരോഹിതനെയും ഉൾപെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസിയിലെ വില്‍ട്ടന്‍ ഡാനിയേല്‍ ഗ്രിഗറി ( 72 )എന്ന പുരോഹിതനെയാണ് കര്‍ദിനാളായി തെരഞ്ഞെടുതിരിക്കുന്നത്. നവംബർ 28 ന് വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ഗ്രിഗറിയെ സ്ഥാനത്തേക്ക് നിയമിക്കും. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന പ്രസംഗത്തിലാണ് മാര്‍പ്പാപ്പയുടെ പ്രഖ്യാപനം.

“ക്രിസ്തുവിന്റെ സഭയെ പരിപാലിക്കുന്നതിൽ അദ്ദേഹവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കാൻ എന്നെ അനുവദിക്കുന്ന ഈ നിയമനത്തിന് ഫ്രാൻസിസ് മാർപാപ്പയോട് വളരെ നന്ദിയും വിനയവുമുള്ള ഹൃദയത്തോടെ ഞാൻ നന്ദി പറയുന്നു”, എന്ന് ഗ്രിഗറി പറഞ്ഞു.

ഗ്രിഗറി സഭയ്ക്കുള്ളിൽ നിരവധി ഉന്നത പദവികളിൽ സേവനമനുഷ്ഠിക്കുകയും. 2001 ൽ യു‌എസ്‌ കോൺഫറൻസ് ഓഫ് കത്തോലിക്കാ ബിഷപ്പുമാരുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 2019 മെയിലാണ് വില്‍ട്ടന്‍ ഡാനിയേല്‍ ഗ്രിഗറി വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here