gnn24x7

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്

0
259
gnn24x7

മെൽബൺ: ചൈനയ്ക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് ആപ്ലിക്കേഷനായ TikTok നിരോധിക്കാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ രംഗത്ത്.  ആഗോള തലത്തിൽ ചൈനയ്ക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണെന്നാണ് സൂചന. 

ഇന്ത്യ TikTok ന് നിരോധനം ഏർപ്പെടുത്തി ദിവസങ്ങൾക്കുള്ളിലാണ് ഓസ്ട്രേലിയയുടെ ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. ഓസ്ട്രേലിയ ഇങ്ങനൊരു തീരുമാനം എടുക്കാൻ കാരണം TikTok ഉപയോക്താക്കളുടെ വിവരം ചൈനയ്ക്ക് ലഭിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ചൈന TikTok ഉപയോഗിക്കുകയും ദുരുപയോഗം ചെയ്യുകയുമാണെന്ന് ലിബറൽ സെനറ്റർ ജിം മൊലാൻ ആരോപിച്ചിരുന്നു.  എന്നാൽ ഈ ആപ്പിന് ഒരു സുരക്ഷാ പ്രശ്നങ്ങളും ഇല്ലെന്ന് TikTok ഉടമയായ ബൈറ്റ്ഡാൻസ് എന്ന കമ്പനി രംഗത്തെത്തിയിരുന്നു.  ബൈറ്റ്ഡാൻസ് നൽകിയ വിശദീകരണം അനുസരിച്ച് TikTok ന്റെ സർവറുകൾ അമേരിക്കയിലും സിംഗപ്പൂരിലും ആണ് എന്നാണ്.  എന്നാൽ വിവരങ്ങൾ ലഭിക്കുന്നതിന് ചൈനീസ് സർക്കാരിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നാണ് റിപ്പോർട്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here