gnn24x7

ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വധിക്കപ്പെട്ടത് അക്രമത്തിന് മുതിർന്ന പ്രവാസി

0
557
gnn24x7

ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച വെടിവച്ചു കൊന്നു. സിഡ്നി സ്റ്റേഷനിൽ വച്ച് അക്രമം നടത്തിയ തമിഴ്നാട് സ്വദേശിയാണ് പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. തമിഴ്നാട് മുഹമ്മദ് റഹ്മത്തുല്ല സ്വദേശി സയ്യിദ് അഹമ്മദാണ് (32) മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിഡ്നി മെട്രോ സ്റ്റേഷനിൽ ക്ലീനറെ കത്തിയുപയോഗിച്ച് കുത്തിയതിനെ തുടർന്നാണ് പോലീസ് നടപടിയെന്നാണ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്.

ബ്രിഡ്ജിംഗ് വിസ(താത്കാലിക വിസ ആയിരുന്നു സയ്യിദ് അഹമ്മദ് ഓസ്ട്രേലിയയിൽ താമസിച്ചിരുന്നത്. ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ച സംഭവം ഇന്ത്യൻ കോൺസുലേറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തിൽ ഫോറിൻ അഫയേഴ്സ് ആന്റ് ട്രേഡ് ഡിപ്പാർട്ട്മെന്റ്, ന്യൂ സൗത്ത് വെയിൽസ് ഓഫീസ്, സംസ്ഥാന പോലീസ് അധികാരികൾ എന്നിവരുമായി ആശയവിനിമയം നടത്തുന്നു എന്നാണ് ബന്ധപ്പെട്ടവരുടെ പ്രതികരണം.

സിഡ്നിയിലെ ഓബർൺ സ്റ്റേഷനിലെ ക്ലീനറെ ആക്രമിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് പൊലീസ് വെടിവയ്പ്പ് നടത്തിയതെന്ന് സിഡ്നി മോർണിംഗ് ഹെറാൾഡ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇത് തടയാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരേയും സയ്യിദ് അഹമ്മദ് ആക്രമിക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ മൂന്ന് തവണ വെടിയുതിർക്കുകയായിരുന്നു. ഇതിൽ രണ്ട് വെടിയുണ്ട സയ്യിദിന്റെ നെഞ്ചിൽ തുളഞ്ഞുകയറിയാണ് മരണം സംഭവിച്ചത്. അഹമ്മദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെട്ടിരുന്നു. വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here