gnn24x7

ഓസ്ട്രേലിയൻ വീസയ്ക്ക് ഇനി മുതൽ TOEFL സ്കോർ പരിഗണിക്കില്ല

0
648
gnn24x7

ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി TOEFL (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ TOEFL സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി TOEFL iBT ഇനി ഇംഗ്ലിഷ് ഭാഷ ടെസ്റ്റുകൾ നടത്തില്ല.

ഇനിയിപ്പോൾ വീസ ആവശ്യങ്ങൾക്ക് ഇന്റർനാഷനൽ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം (IELTS), പിയേഴ്സൻ ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് (PTE), കേംബ്രിജ് ഇംഗ്ലിഷ് (CAEC1 അഡ്വാൻസ്ഡ്), ഒക്കുപ്പേഷനൽ ഇംഗ്ലിഷ് ടെസ്റ്റ് (OET – ആരോഗ്യപ്രവർത്തകർക്ക്) എന്നിവയുടെ സ്കോർ മാത്രമേ പരിഗണിക്കൂ. പുറമേ IELTS OSR (വൺ സ്കിൽ റീടേക്ക് – വായന, എഴുത്ത്, സംസാരം അല്ലെങ്കിൽ കേൾവി എന്നിവയിലൊന്ന്) ചില വീസ കാര്യങ്ങളിൽ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് http://immi.homeaffairs.gov.au വെബ്സൈറ്റ് സന്ദർശിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7