gnn24x7

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍

0
216
gnn24x7

രാജ്യത്തെ ആദ്യ ആംഡബര ഇലക്ട്രിക് കാര്‍ മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി വിപണിയില്‍. ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, പൂനെ, ബാംഗളൂര്‍, ചെന്നെ, ഹൈദരാബാദ് എന്നീ ആറ് നഗരങ്ങളിൽ ലഭ്യമാകും. എട്ട് വർഷത്തെ വാറണ്ടിയുള്ള 80 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് മെഴ്‌സിഡസ് ബെൻസ് ഇക്യുസിക്ക് ലഭിക്കുന്നത്. 99.3 ലക്ഷം രൂപ മുതലാണ് ഓണ്‍ റോഡ് വില.

രാജ്യത്തെ ആഡംബര കാർ ലാൻഡ്‌സ്‌കേപ്പിലെ ആദ്യത്തെ ഇവി ആയി ഇത് മാറുന്നു. ഡബ്ല്യുഎൽടിപി സർട്ടിഫൈഡ് ഫുൾ ചാർജ് പരിധി 400 കിലോമീറ്ററാണെന്നും എട്ട് വർഷത്തെ ബാറ്ററി വാറന്റി കവർ ഉണ്ടെന്നും അവകാശപ്പെടുന്നു.

രാജ്യത്ത് 48 നഗരങ്ങളിലായി 100 ലേറെ സ്ഥലങ്ങളില്‍ മെഴ്‌സിഡെസ് ബെന്‍സ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മെഴ്‌സിഡെസ്- ബെന്‍സ് ഓഡി -ഇട്രോണ്‍, ജാഗ്വര്‍ ഐ-പേസ്, പോര്‍ഷെ ഇ-ടെയ്കാന്‍ എന്നിവയോട് കിടപിടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് മെഴ്‌സിഡെസ്-ബെന്‍സ് ഇക്യുസി.

വരും വർഷങ്ങളിൽ തങ്ങളുടെ ഉൽ‌പ്പന്ന പോർട്ട്‌ഫോളിയോയിൽ ഇവികൾ‌ക്ക് വലിയ പങ്കുണ്ടെന്ന് ജർമ്മൻ ഭീമൻ‌ തീരുമാനിച്ചു. ഇക്യുസിയെ സ്വാഗതം ചെയ്യാൻ രാജ്യം തയ്യാറാണെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here