രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ യിലൂടെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ വിപണിയിലെത്തിക്കാനുള്ള പ്രാഥമിക നീക്കമാരംഭിച്ചു. കേന്ദ്ര നിക്ഷേപ പൊതു ആസ്തി കൈകാര്യ വകുപ്പ് (ദീപം) ഇതിനായി രണ്ട് ഉപദേശക കമ്പനികളെ തേടി വിജ്ഞാപനമിറക്കി.
നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ ഓഹരികള്‍ നൂറു ശതമാനവും കേന്ദ്ര സര്‍ക്കാരിന്റേതാണ്. 6-7 ശതമാനം ഓഹരി...
മുംബൈ: ജിയോ പ്ലാറ്റ്‌ഫോമിലേക്ക് ലഭിച്ച നിക്ഷേപങ്ങളും അവകാശ ഓഹരി വിൽപനയും കമ്പനിയെ അറ്റ കടരഹിതമാക്കിമാറ്റിയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. “2021 മാർച്ച് 31ഓടെ നിശ്ചയിച്ച ലക്ഷ്യം അതിനും വളരെ മുമ്പുതന്നെ നിറവേറ്റി. റിലയൻസ് കടരഹിത കമ്പനിയാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റി എന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തുഷ്ടനാണ്,” അംബാനി പറഞ്ഞു.
“ഞങ്ങളുടെ...
ശമ്പളക്കാരായ എല്ലാ ജീവനക്കാർക്കും ലഭിക്കുന്ന ഒരു റിട്ടയർമെന്റ് ആനുകൂല്യ പദ്ധതിയാണ് എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്). ഇതിന്റെ കാലാവധി 15 വർഷമാണെങ്കിലും ജോലി ഉപേക്ഷിക്കുകയോ ജോലി നഷ്‌ടപ്പെടുകയോ ചെയ്‌താൽ നിങ്ങൾക്ക് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ നിങ്ങളുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിൻവലിക്കാം. എന്നാൽ ആദായനികുതി നിയമങ്ങൾ അനുസരിച്ച് ഇങ്ങനെ പിൻവലിക്കുന്നതിന് നികുതി...
ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് 50,000 രൂപയും പരമാവധി അഞ്ചു ലക്ഷം രൂപയുമായിരിക്കണം സം അഷ്വേര്‍ഡ് തുക. ഇതിനുള്ള പ്രീമിയം എത്രയായിരിക്കണമെന്ന കാര്യം...
ഇന്ത്യൻ വിപണിയും സമ്പദ്‌ഘടനയും വളർച്ചാമുരടിപ്പ് നേരിടുന്ന സമയമാണിതെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലും ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്‌ക്കായി മുന്നോട്ട് വയ്‌ക്കുകയാണ്. അതും പ്രതിമാസം 1,000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട്.
മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്
പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ 5-സ്റ്റാർ റേറ്റിംഗ്...
വാഹനം വാങ്ങുമ്പോള്‍ ദീര്‍ഘകാലത്തെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി എടുക്കണം എന്ന നിബന്ധന ഇന്‍ഷുറന്‍സ് റെഗുേേലറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) പിന്‍വലിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഒരു വര്‍ഷത്തെ പോളിസി എടുത്താല്‍ മതിയാകും. ഇത് പുതിയ വാഹനം വാങ്ങുമ്പോഴുള്ള ബാധ്യത കുറയ്ക്കും.
നേരത്തെ കാറുകള്‍ക്ക് മൂന്ന് വര്‍ഷത്തെയും...
ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. കൂടാതെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 6.85 ശതമാനമായും കുറച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബിപിഎസ്...
ആർബിഐയുടെ വായ്പ പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കായ 4 ശതമാനമായി കുറച്ചതിനുശേഷം, എസ്‌ബിഐ സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയിലുടനീളം വെട്ടിക്കുറച്ചു. മറ്റ് ബാങ്കുകളും ഈ രീതി പിന്തുടർന്നു. സമീപകാല നിക്ഷേപ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ എസ്‌ബിഐയുടെ ഒരു വർഷത്തെ എഫ്ഡി പ്രതിവർഷ പലിശ നിരക്ക് 5.1 ശതമാനം വരുമാനമാണ് നൽകുക.
നിക്ഷേപ പലിശ...
ഡിജിറ്റല്‍ മാധ്യമങ്ങളിലോ ടെലിവിഷന്‍ ചാനലുകളിലോ മറ്റ് സാമൂഹ്യമാധ്യമങ്ങളിലോ പരസ്യം നല്‍കുമ്പോള്‍ അത് എത്രപേര്‍ കണ്ടുവെന്നുമാത്രമാണോ ഇതുവരെ നോക്കിയത്? ഇനി അതുമാത്രം പോര, നിങ്ങള്‍ പരസ്യം ചെയ്യുന്ന മാധ്യമത്തിന്റെ ഉള്ളടക്കം കൂടി ശ്രദ്ധിക്കണം. മതവിദ്വേഷം, വെറുപ്പ് ഇവ പടര്‍ത്തുന്ന സ്വഭാവമുള്ള ഉള്ളടത്തിന് ഒപ്പമാണ് നിങ്ങളുടെ പരസ്യവും പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പല വന്‍കിട കമ്പനികള്‍ക്കും സമീപകാലത്ത്...
സ്വര്‍ണവില പവന് 280 രൂപകുറഞ്ഞ് 34,240 രൂപയായി. 4280 രൂപയാണ് ഗ്രാമിന്റെ വില. ജൂണ്‍ രണ്ടിന് രേഖപ്പെടുത്തിയ 35,040 രൂപയില്‍നിന്ന് രണ്ടുദിവസംകൊണ്ട് 800 രൂപയാണ് കുറഞ്ഞത്.
ബുധനാഴ്ച സ്വര്‍ണവില പവന് രാവിലെ 34,320 രൂപയായി കുറയുകയും ഉച്ചകഴിഞ്ഞ് 34,520 രൂപയായി ഉയരുകയും ചെയ്തിരുന്നു.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,703.67 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം...