ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ജനുവരി 15 ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ വ്യാപാരി സമൂഹം ഒരുങ്ങുന്നു.ഇ-റീട്ടെയിലിംഗിലെ അവിഹിത കിഴിവുകളിലൂടെ ആമസോണ്‍ രാജ്യത്തെ റീട്ടെയില്‍ മേഖലയെ തകര്‍ക്കുന്നുവെന്നാണ് ആരോപണം. 300 സ്ഥലങ്ങളിലായി 500,000 വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) അറിയിച്ചു.
ഇ-കൊമേഴ്സിലെ എഫ്ഡിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ആമസോണ്‍ തയ്യാറാകുന്നില്ലെന്ന് സിഐടി പറയുന്നു. ജനുവരി 15-16 തീയതികളില്‍ തലസ്ഥാന നഗരയില്‍ നടക്കുന്ന പരിപാടികളില്‍ ജെഫ് ബെസോസ് പങ്കെടുക്കുമെന്നാണ് വാര്‍ത്ത. അതേസമയം, എന്നാല്‍ ജെഫ് ബെസോസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആമസോണ്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. പ്രധാനമന്ത്രിയ നരേന്ദ്ര മോദിയെ അദ്ദേഹം സന്ദര്‍ശിക്കുമെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
രാജ്യത്തെ ഇ-കൊമേഴ്സ് വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ഇ-കൊമേഴ്സ് കമ്പനിയാണ് ആമസോണ്‍. നടപ്പുവര്‍ഷം കമ്പനിയുടെ ഇ-കൊമേഴ്സ് ശൃംഖല വികസിപ്പിക്കുകയെന്നതാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആമസോണ്‍, ഫ്ളിപ്പ് കാര്‍ട്ട് അടക്കമുള്ള കമ്പനികള്‍ വന്‍ വിലക്കിഴിവ് പ്രഖ്യാപിക്കുന്നത് രാജ്യത്തെ സാധാരണ വ്യാപാരികളെ ബാധിക്കുന്നുണ്ടെന്ന ആക്ഷപം വര്‍ദ്ധിച്ചുവരികയാണ്.
അതേസമയം ഇന്ത്യയില്‍ ഓണ്‍ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ബെസോസ് റെഗുലേറ്ററി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇന്ത്യന്‍ ബിസിനസ് മേഖലയില്‍ പുതിയ ബിസിനസ് ശൃംഖല വളര്‍ത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.
ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ വികസിപ്പിക്കുകയും, മത്സരം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള നീക്കത്തിലാണിപ്പോള്‍ ആമസോണ്‍. കിഷോര്‍ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയ്ല്‍ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോണ്‍ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയന്‍സ് ശക്തമായ മത്സരവുമായി മുന്‍പോട്ട് പോകാന്‍ തീരാുമാനിച്ചിട്ടുള്ളത്.
ആമസോണ്‍ പ്ലാറ്റ് ഫോമിലൂടെ ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്. പലചരക്ക്, പാദരക്ഷകള്‍, മറ്റ് ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വിറ്റഴിക്കുക എന്നതും ലക്ഷ്യമിടുന്നു. നിലവില്‍ ബിഗ് ബസാര്‍, ഫുഡ് ഹാള്‍ അക്കമുള്ള സ്റ്റോറുകള്‍ രാജ്യത്തുടനീളം ഫ്യൂച്ചര്‍ റീട്ടെയ്‌ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 25 ഗരങ്ങളില്‍ പുതിയ ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു.